Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം, ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരിക്കേ ആണ് മരണം

മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം, ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരിക്കേ ആണ് മരണം
Spread the News!

മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം, ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരിക്കേ ആണ് മരണം

മാനന്തവാടി: മൈസൂരുവില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം. നൃത്ത അധ്യാപികയായിരുന്ന അലീഷ ആണ് മരിച്ചത്. മാനന്തവാടി സ്വദേശിയാണ് അലീഷ. ഇവരും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു.

ഭര്‍ത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകുകയായിരുന്നു അലീഷ. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരുവില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും, റീനയുടെയും മകളാണ് നര്‍ത്തകിയായ അലീഷ.

ഗുരുതരമായി പരിക്കേറ്റ അലീഷയെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടല്‍ പേട്ടില്‍ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

മാനന്തവാടിയില്‍ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തി വരികയായിരുന്നു. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത താരം കൂടിയാണ് അലീഷ. അപകടത്തില്‍ പരുക്കേറ്റ ഭര്‍ത്താവ് ജോബിന്‍ ചികിത്സയില്‍ കഴിയുകയാണ്. മകള്‍: എലൈന എഡ്വിഗ ജോബിന്‍.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!