Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കേരളത്തില്‍ ഇന്ന് താപനില വര്‍ധിക്കും, മുന്നറിയിപ്പുകള്‍ അവഗണിച്ച് പുറത്തിറങ്ങരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Spread the News!

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അന്തരീക്ഷ താപനില വര്‍ധിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത് പ്രകാരം ഇന്ന് ചൂട് കൂടും.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും അസ്വസ്ഥതയുള്ള കാലവസ്ഥയ്ക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

താപനില ഉയരുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു

പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. നേരിയതും അയഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ഉച്ചവെയില്‍ ഏല്‍ക്കാതിരിക്കാന്‍ കുട, തൊപ്പി, ടവല്‍, തുടങ്ങിയവ ഉപയോഗിക്കുക. പകല്‍ സമയത്ത് ജനലുകളും വാതിലുകളും പരമാവധി തുറിന്ന് വായു സഞ്ചാരമുള്ളതാക്കണം.

അടുക്കളയില്‍ പാചകം ചെയ്യുന്ന സ്ഥലം വേണ്ടത്ര വായുസഞ്ചാരമുള്ളതാക്കാണം. മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍ എന്നിവയില്‍ വലിയ അളവില്‍ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ഒഴിവാക്കുക.

പകല്‍ സമയത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ അധിക നേരം ഇരുത്തരുത്. പകല്‍ ചൂടില്‍ വാഹനത്തിനുള്ളിലെ താപനില അപകടകരമാകാന്‍ സാധ്യതകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!