Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വീടുകളില്‍ മൃഗങ്ങളെ വളര്‍ത്തുന്നുണ്ടോ? വാസ്തു ദോഷത്തിന് ഈ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് വളരെ നല്ലത്

വീടുകളില്‍ മൃഗങ്ങളെ വളര്‍ത്തുന്നുണ്ടോ? വാസ്തു ദോഷത്തിന് ഈ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് വളരെ നല്ലത്
Spread the News!

വീടുകളില്‍ മൃഗങ്ങളെ വളര്‍ത്തുന്നുണ്ടോ? വാസ്തു ദോഷത്തിന് ഈ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് വളരെ നല്ലത്

വീട്ടിലുള്ളവര്‍ക്ക് മനസ്സിന് ഏറ്റവും ആനന്ദം നല്‍കുന്നവരാണ് വളര്‍ത്തു മൃഗങ്ങള്‍. വീട്ടിലെ ദോഷങ്ങള്‍ മാറാന്‍ ഇവയെ വീട്ടില്‍ വളര്‍ത്തുന്നവരുണ്ട്. എന്നാല്‍ വീട്ടിലുള്ളവര്‍ക്ക് സന്തോഷവും, ഉത്സാഹവും തരുന്ന കാര്യങ്ങളില്‍ ഒന്നായ വളര്‍ത്ത് മൃഗങ്ങള്‍ വാസ്തു ദോഷം മാറാനും ഏറ്റവും നല്ലതാണെന്ന് അറിയോ?

ഇതാ അത്തരത്തില്‍ ചില മൃഗങ്ങള്‍ ഉണ്ട്. ഇവയെ എല്ലാം വീട്ടില്‍ വളര്‍ത്തിയാല്‍ വാസ്തു ദോഷത്തിന് പരിഹാരം ആകും എന്നാണ് വിശ്വാസം.

നായ: സ്‌നേഹ കൂടുതല്‍ ഉള്ളതും മനുഷ്യര്‍ക്ക് സംരക്ഷണവും നല്‍കുന്ന വളര്‍ത്തു മൃഗങ്ങളാണ് നായകള്‍. വീടുകളില്‍ കറുത്ത നിറത്തില്‍ ഉള്ള നായകള്‍ ഉണ്ടെങ്കില്‍ അത് ഗൃഹദോഷം മൂലമുണ്ടാകുന്ന ദോശ ഫലങ്ങളെ ഇല്ലാതാക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. നായയുടെ കൂട് എപ്പോഴും വടക്ക് ദിശയിലേക്ക് കേന്ദ്രീകരിച്ചായിരിക്കണം സ്ഥാപിക്കേണ്ടത്. ഇത് നിങ്ങളുടെ നായയെ എപ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാന്‍ സഹായിക്കും.

മീനുകള്‍: ഭാഗ്യം കൊണ്ട് വരുന്ന ഇനങ്ങളാണ് മീനുകള്‍. അക്വാറിയത്തില്‍ 9 മീനുകളെ ആണ് വളര്‍ത്തേണ്ടത്. വീടിന്റെ വടക്ക്-കിഴക്ക് ദിശയിലേക്ക് വേണം അക്വാറിയം സൂക്ഷിക്കാന്‍.

ആമ: ആമയെ ഒരു വളര്‍ത്തു മൃഗമാക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വീടിന്റെ വടക്ക് ഭാഗത്തായിട്ട് വേണം ഇവയെ സൂക്ഷിക്കേണ്ടത്. ആമകളെ വളര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് ഭാഗ്യം, ധനം, ഐശ്വര്യം എന്നിവ വീടുകളിലേക്ക് എത്തിച്ചേരും.

മുയല്‍: മുയലുകളെ വീടുകളില്‍ വളര്‍ത്തുന്നതിലൂടെ ഐശ്വര്യം, സമാധാനം, ഭാഗ്യം എന്നിവ ഉണ്ടാവുന്നു. മുയലുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന സ്ഥലം വീടുകളില്‍ വേണം. വീടുകളില്‍ മുയലുകള്‍ ഉണ്ടായാല്‍ തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ലവ് ബേര്‍ഡ്‌സ്: വീടുകളില്‍ ലവ് ബേര്‍ഡ്‌സിനെ വളര്‍ത്തുന്നത് ഭാര്യക്കും ഭര്‍ത്താവിനും ഇടയില്‍ സ്‌നേഹം വര്‍ധിപ്പിക്കും. ചുറ്റുപാട് മുഴുവനും സന്തോഷമുള്ള അന്തരീക്ഷം സൃഷ്ടിക്കും. വീടിന്റെ വടക്ക്-കിഴക്ക് ദിശയിലേക്ക് അഭിമുഖീകരിച്ച് വേണം കൂട് സ്ഥാപിക്കേണ്ടത്.

പൂച്ച: ലക്ഷ്മി ദേവതയുടെ പ്രതിരൂപമാണ് പൂച്ചകള്‍. പൂച്ചകളെ വളര്‍ത്തുന്നതും, ഭക്ഷണം നല്‍കുന്നതും തെക്ക്-കിഴക്ക് ദിശയുമായി ബന്ധപ്പെട്ട വാസ്തു ദോഷങ്ങള്‍ കുറക്കുകയും വീടുകളില്‍ കഴിയുന്ന സ്ത്രീകളുടെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യും.

തവള: വീടുകളില്‍ തവളകളെ വളര്‍ത്തുന്നത്, ഭാഗ്യം കൊണ്ട് വരുകയും, സമ്പദ്‌സമൃദ്ധിക്കും
കാരണമാകും. ഇവയെ വീടിന്റെ വാരാന്തയില്‍ തുറന്ന് വിടണം. ഇത് കൂടുതല്‍ പോസിറ്റീവ് എനര്‍ജി ലഭിക്കാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!