ബംഗളൂരു: ബാംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് അപകടം. കര്‍ണാടകയിലെ മദ്ദൂരില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. തീ പടരുന്നത് കണ്ടയുടന്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കാനായതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.
ബസിന്റെ പിന്‍ഭാഗത്തു നിന്ന് തീ പടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അപകട സമയം ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കാനായി. യാത്രക്കാരെ ഇറക്കിയ ശേഷം തീ ആളി പടരുകയായിരുന്നു. യാത്രക്കാര്‍ എല്ലാം ഇറങ്ങിയ ഉടന്‍ തന്നെ തീ ആളിപ്പടരുകയായിരുന്നു. ബസിന്റെ പിന്‍ ഭാഗം ഏറക്കുറെ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരെ മറ്റു ബസുകളില്‍ കണ്ണൂരിലേക്ക് കയറ്റിവിട്ടു. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്. എങ്ങനെയാണ് വാഹനത്തില്‍ തീപിടിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എങ്കിലും ആളപായമില്ലാത്തതും ആളുകള്‍ക്ക് പരിക്ക് ഉണ്ടാകാതെ രക്ഷപ്പെട്ടതും ആശ്വാസകരമാണ്.