രാവിലത്തെ ഭക്ഷണം എപ്പോഴും ആരോഗ്യത്തോടെ കഴിക്കുന്നതാണ് നല്ലത്. അപ്പോള്‍ പിന്നെ എല്ലാവര്‍ക്കും കഴിക്കാന്‍ സാധിക്കും വിധം ഒരു വിഭവം തന്നെ ആയാലോ? ഇതാ അത്തരത്തില്‍ ഒരു അടിപൊളി വിഭവം തന്നെ തയ്യാറാക്കാം.
ഓട്‌സ് കൊണ്ട് നല്ലൊരു ഉപ്പുമാവ് ആണ് ആര്‍ക്കും കഴിക്കാന്‍ സാധിക്കുന്ന തരത്തില്‍ തയ്യാറാക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ആരോഗ്യകരമായ ഒരു വിഭവം തന്നെ തയ്യാറാക്കാം.
ഓട്‌സ് ഉപ്പുമാവ് ഉണ്ടാക്കുന്നതിനുള്ള ചേരുവകള്‍:
ഓട്‌സ്: 1/2കപ്പ്
സബോള: 1 എണ്ണം
തക്കാളി : 1ചെറുത്
പച്ചമുളക് :3 എണ്ണം
ഇഞ്ചി : 1 ചെറിയ കഷ്ണം
ഉപ്പ് : ആവശ്യത്തിന്
കടുക് :(1/2 ടീ സ്പൂണ്‍)
കറിവേപ്പില : ആവശ്യത്തിന്
വെള്ളം, വെളിച്ചെണ്ണ : ആവശ്യത്തിന്
തയ്യാറാകുന്ന വിധം:
ആദ്യം തന്നെ ഒരു പാനില്‍ ഓട്‌സ് വറുക്കുക. പിന്നീട് കുറച്ചു വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ചു അതിലേക്ക് സബോള അരിഞ്ഞതും പച്ചമുളക് ഇഞ്ചി തക്കാളി എന്നിവ നല്ലവണ്ണം വഴറ്റുക. അതിലേക്ക് കുറച്ചു വെള്ളമൊഴിച്ചു ഉപ്പും ചേര്‍ത്തു തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാല്‍ അതിലേക് വറുത്തുവെച്ച ഓട്‌സ് ഇട്ടു നല്ലവണ്ണം ഇളക്കി വാങ്ങിവെക്കുക. വളരെ ഹെല്‍ത്തിയും സ്വാദിഷ്ടവുമായ ഓട്‌സ് ഉപ്പുമാവ് റെഡി.