Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന; നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല

വയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന; നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല
Spread the News!




വയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന; നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ യുവാവ് മരിച്ചു. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വെച്ചായിരുന്നു ആക്രമണം. കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു എന്നാണ് വിവരം. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

കൊല്ലപ്പെട്ട മനുവിന്റെ ഭാര്യയെ കാണാനില്ല. ഇന്നലെയാണ് യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. മനുവും ഭാര്യയും കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

മനുവിന്റെ മൃതദേഹത്തില്‍ നിന്നും ഭാര്യയുടെ ഷാള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് രാവിലെ നടത്തിയ പ്രാഥമിക പരിശോധനയില്‍ യുവതിയെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. വയലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

വയലില്‍ നിന്നും മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചിട്ടില്ല. തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടായിട്ടും തടയാന്‍ ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ജില്ലാ കലക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!