Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മസ്റ്ററിംഗ് ചെയ്തില്ല, സംസ്ഥാനത്തെ മുന്‍ഗണന റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുന്നു ലക്ഷത്തോളം പേരുടെ സൗജന്യ റേഷന്‍ കട്ടായി

Spread the News!

തിരുവനന്തപുരം: സൗജന്യ റേഷന്‍ വിഹിതം വാങ്ങുന്നവര്‍ക്ക് മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ മസ്റ്ററിംഗ് ചെയ്യാത്തവര്‍ക്ക് ഇനി സൗജന്യ റേഷന്‍ ലഭിക്കില്ല.

സംസ്ഥാനത്തെ മുന്‍ഗണന റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ നിന്നാണ് സൗജന്യ റേഷന്‍ വാങ്ങുന്നവരെ പുറത്താക്കിയത്. മുന്നു ലക്ഷത്തോളം പേരെ റേഷന്‍ വിഹിതം നല്‍കുന്നതില്‍ നിന്നു ഒഴിവാക്കിയാതാണ് അറിയിപ്പില്‍ പറയുന്നത്. ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവരെയാണ് ഒഴിവാക്കിയിരിക്കുന്നത്. റേഷന്‍ കാര്‍ഡില്‍ പേരുണ്ടെങ്കിലും വിഹിതം ലഭിക്കില്ല.

എല്ലാവരെയും മസ്റ്ററിംഗിന് വിധേയമാക്കാനുള്ള പൊതുവിതരണവകുപ്പിന്റെ ‘ടെക്‌നിക്കാ’ണ് ഈ നടപടി.

മുന്‍ഗണന കാര്‍ഡില്‍ പേരുള്ളവരെല്ലാം മസ്റ്ററിംഗിന് വിധേയമാകണം. 2024 മാര്‍ച്ച് മുതലാണ് മസ്റ്ററിംഗ് നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയത്. ഇതിനിടയ്ക്ക് മൂന്നു വട്ടം സമയം നീട്ടി നല്‍കി. എന്നിട്ടും മസ്റ്ററിംഗ് നടത്താത്തവര്‍ക്കുളള മുന്നറിയിപ്പാണിത്. വിദേശത്തുള്ളവരും മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്നവരുമൊക്കെയാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ടിട്ടുള്ളവരില്‍ ഏറെയും.

വിവിധ കാരണങ്ങളാല്‍ റേഷന്‍ മസ്റ്ററിംഗിന് വിധേയരാകാത്തവര്‍ 9.81,500 പേരുണ്ടെന്നാണ് കണക്ക്. റേഷന്‍ വ്യാപാരികളുടെ സഹകരണത്തോടെ കിടപ്പുരോഗികളുടെ മസ്റ്ററിംഗും നടത്തി. അതിനുശേഷം ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് മുന്‍ഗണന കാര്‍ഡിലുള്ളവരുടെ പേര് എന്‍.ആര്‍.കെ (നോണ്‍ റസിഡന്‍സ് കേരള) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!