Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇനി തേപ്പുപെട്ടി നിങ്ങളെ ചതിക്കില്ല, ബേക്കിംഗ് സോഡയും ടൂത്ത്‌പേസ്റ്റും ഉണ്ടെങ്കില്‍ തേപ്പുപെട്ടിയിലെ കറയെല്ലാം ക്ലീനാക്കി വയ്ക്കാം

Spread the News!

തേപ്പുപെട്ടി ഉപയോഗിക്കാത്തരുണ്ടാകില്ല. തിരക്കുള്ള ഈ ദിവസങ്ങളില്‍ പലപ്പോഴും തേച്ചു മടക്കി അതിവേഗം വസ്ത്രം അണിഞ്ഞ് പോകുക എന്ന് മാത്രമേ എല്ലാവരും ചിന്തിക്കുകയുള്ളൂ. എപ്പോഴെങ്കിലും തേപ്പു പെട്ടിയെ ഒന്ന് ശ്രദ്ധിച്ച് നോക്കിയിട്ടുണ്ടോ?

നിങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്ത അത്രയും കറകള്‍ തേപ്പുപെട്ടിയില്‍ ഉണ്ടാകും. ഇത് കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ അവ ഉപയോഗിക്കുമ്പോള്‍ നമ്മുടെ വസ്ത്രങ്ങളിലും അതിലെ അഴുക്കുകള്‍ പറ്റി കറ വരാന്‍ സാധ്യതയുണ്ട്. തേപ്പുപെട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകളും അഴുക്കുകളുമൊക്കെ ഇനി അനായാസം വൃത്തിയാക്കാം.

ഈ രണ്ട് സാധനങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ഇനി തേപ്പുപെട്ടിയിലെ കറകള്‍ അതിവേഗം കളയാം. ബേക്കിംഗ് സോഡയുടെയും ടൂത്ത്‌പേസ്റ്റിന്റെയും മാജിക്ക് അറിയാം.

ബേക്കിങ് സോഡ:

ബേക്കിംഗ് സോഡയും വെള്ളവും മാത്രം ഉപയോഗിച്ച് കൊണ്ട് എളുപ്പത്തില്‍ തേപ്പുപെട്ടി വൃത്തിയാക്കാന്‍ സാധിക്കും. ഒരു പാത്രത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയും ഫില്‍റ്റര്‍ ചെയ്ത വെള്ളവും ചേര്‍ത്ത്, കുഴച്ച് പേസ്റ്റ് രൂപത്തില്‍ ആക്കണം. ശേഷം മൃദുവായ വസ്തു ഉപയോഗിച്ച് പേസ്റ്റ് തേപ്പുപെട്ടിയുടെ പ്രതലത്തില്‍ അഥവാ സോള്‍ പ്ലേറ്റില്‍ തേച്ച് പിടിപ്പിക്കാം. ഇങ്ങനെ അഞ്ചുമിനിറ്റോളം വെച്ചിരിക്കണം. ഇതിന് ശേഷം ഫൈബര്‍ തുണി ഉപയോഗിച്ച് ഇത് തുടച്ചുകളയാം. ഇത് തേപ്പുപെട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഏത് കഠിന കരയെയും എളുപ്പത്തില്‍ നീക്കം ചെയ്യും. പേസ്റ്റ് പുരട്ടുമ്പോള്‍ തേപ്പുപെട്ടിയുടെ ഉള്‍ഭാഗങ്ങളില്‍ പറ്റാതെ പ്രത്യേകം സൂക്ഷിക്കണം.

ടൂത്ത്‌പേസ്റ്റ്:

നമ്മള്‍ ഉപയോഗിക്കുന്ന സാധാരണ ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിച്ചും തേപ്പുപെട്ടി വൃത്തിയാക്കാന്‍ സാധിക്കും. ചൂടില്ലാത്ത തേപ്പുപെട്ടിയില്‍ പേസ്റ്റ് പുരട്ടി മൂന്ന് മിനിറ്റ് വെക്കണം. അതിന് ശേഷം മൃദുലമായ തുണി ഉപയോഗിച്ച് പേസ്റ്റ് തുടച്ച് കളയാം. ഇത് പൂര്‍ണമായി തുടച്ച് കളഞ്ഞതിന് ശേഷം തേപ്പുപെട്ടി ചൂടാക്കണം. തേപ്പുപെട്ടി ചൂടായതിനു ശേഷം വൃത്തിയുള്ള ഒരു തുണി എടുത്ത് ഒന്ന് കൂടെ നന്നായി തുടച്ച് എടുക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ പേസ്റ്റ് തേപ്പുപെട്ടിയില്‍ എവിടെയും പട്ടിപിടിച്ചിരിക്കുന്നില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!