നിരവധി ഉദ്യോഗാര്‍ത്ഥികളെ കമ്പനിയില്‍ നിന്നും പറഞ്ഞു വിടുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് മൈക്രോസ്റ്റില്‍ നിന്നും പുറത്ത് വന്നത്. ഒരുമിച്ച് 300ളം ഉദ്യോഗാര്‍ത്ഥികളെ പറഞ്ഞു വിടുകയാണെന്ന് മൈക്രോസോഫ്റ്റും സമ്മതിട്ടിരുന്നു. മോശം പ്രകടനം ആണ് ഇതിന് കാരണമായി പറഞ്ഞത്. അതിനു പിന്നാലെ ഗൂഗിളിലും അതു സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോഴിതാ ഇതുപോലെ ജീവനക്കാരെ പിരിച്ചു വിടുന്ന വാര്‍ത്തയാണ് മെറ്റയില്‍ നിന്നും പുറത്ത് വിരുന്നത്. ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്ന 5 ശതമാനം ജീവനക്കാരെ ആയിരിക്കും പിരിച്ചുവിടല്‍ ബാധിക്കുകയെന്നാണ് വിവരം. ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലെ ജീവനക്കാരെ പ്രാദേശിക തൊഴില്‍ നിയമങ്ങളുടെ നിയന്ത്രങ്ങള്‍ മൂലം ഈ പിരിച്ചു വിടലുകളില്‍ നിന്ന് ഒഴിവാക്കും.
ഇന്നലെ മുതല്‍ ഇതു സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ജീവനക്കാര്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ടാകും. ഇന്നലെ മുതല്‍ ഈ മാസം 18 വരെ ആണ് ജീവനക്കാര്‍ക്ക് അറിയിപ്പുകള്‍ ലഭിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പുറത്തുവന്ന ഇന്റേണല്‍ മെമ്മോകള്‍ പ്രകാരം മെഷീന്‍ ലേണിങ് എന്‍ജീനിയര്‍മാരുടെ നിയമനം വേഗത്തിലാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഫെബ്രുവരി 11 നും മാര്‍ച്ച് 13 നും ഇടയില്‍ മെഷന്‍ ലേണിങ് അധിഷ്ഠിത ജോലികളിലേക്കുള്ള നിയമന പ്രക്രിയ വേഗത്തിലാക്കുമെന്ന് മോണിറ്റൈസേഷന്‍ എന്‍ജിനീയറിങ് വൈസ് പ്രസിഡന്റ് പറഞ്ഞു. ഏകദേശം 1,750 ജീവനക്കാരെ പിരിച്ചുവിടുമെന്ന് സോഫ്റ്റ്വെയര്‍ ഭീമനായ വര്‍ക്ക്‌ഡേ സിഇഒ കാള്‍ എഷെന്‍ബാക്ക് അടുത്തിടെ പറഞ്ഞിരുന്നു.