Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പനീര്‍ പ്രേമി ആണോ? വെജിറ്റേറിയന്‍ ആണോ? എന്നാല്‍ പനീര്‍ മഷ്റൂം സോയ ചില്ലി നിങ്ങളുടെ ഫേവറേറ്റ് ആകും എന്ന കാര്യം തീര്‍ച്ച

Spread the News!

പനീര്‍ മഷ്റൂം സോയ ചില്ലി റെസ്‌റ്റോറന്റില്‍ നിന്നും നിങ്ങളെ കൊതിപ്പിക്കുന്ന വിഭവം ആണോ? വെജിറ്റേറിയന്‍ ആയതിനാല്‍ അടിപൊളി രുചി പരീക്ഷിക്കാന്‍ എപ്പോഴും ആഗ്രഹം ഉള്ള വ്യക്തിയാണോ? ഇതാ ഇനി നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു വിഭവം ആണ് പനീര്‍ മഷ്റൂം സോയ ചില്ലി.

ആവശ്യമുള്ള ചേരുവകള്‍:

പനീര്‍ 120 ഗ്രാം,
കൂണ്‍ 120 ഗ്രാം,
മൈദ മുക്കാല്‍ ടേബിള്‍ സ്പൂണ്‍,
കോണ്‍ഫ്‌ലവര്‍ ഒന്നര ടേബിള്‍ സ്പൂണ്‍,
ഉപ്പ് പാകത്തിന്
സണ്‍ഫ്‌ലവര്‍ ഓയില്‍ 500 മില്ലി,
ഇഞ്ചി ചെറിയ കഷണം,
വെളുത്തുള്ളി 8 അല്ലി,
പച്ചമുളക് 4 എണ്ണം
സവാള ഒരെണ്ണം,
കശ്മീരി ചില്ലിപൗഡര്‍ 2 ടീ സ്പൂണ്‍,
ടൊമാറ്റോ സോസ് ഒരു ടേബിള്‍ സ്പൂണ്‍,
സോയാ സോസ് 2ടേബിള്‍ സ്പൂണ്‍,
വെള്ളം 2ടേബിള്‍ സ്പൂണ്‍,
കുരുമുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍,

തയാറാക്കുന്ന വിധം:

പനീറും കൂണും അരിഞ്ഞ് കഴുകിയെടുത്ത് മൈദ, കോണ്‍ഫ്‌ലവര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കുക. മറ്റൊരു പാനില്‍ എണ്ണയൊഴിച്ച് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റി, ചെറുതായി അരിഞ്ഞ സവാള ചേര്‍ത്ത് വീണ്ടും വഴറ്റുക. സവാള വഴന്നുവരുമ്പോള്‍ കശ്മീരി മുളകുപൊടി ഇട്ടിളക്കി പച്ചമണം മാറുമ്പോള്‍ ടൊമാറ്റോ സോസും സോയാ സോസും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം വെള്ളം ഒഴിച്ച് തിളപ്പിച്ച് ഉപ്പും കുരുമുളകുപൊടിയും ഇട്ട് ഒരു ടീ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍ കുറച്ചു വെള്ളത്തില്‍ ചാലിച്ചു ഒഴിച്ച് നന്നായി ഇളക്കണം. ശേഷം വറുത്ത പനീര്‍, കൂണ്‍ എന്നിവ ചേര്‍ത്തിളക്കി വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!