Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാതിവില തട്ടിപ്പ് കേസിൽ കെ എൻ ആനന്ദ കുമാർ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Spread the News!

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എൻ ആനന്ദ കുമാറിന് മുൻകൂർ ജാമ്യമില്ല. ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ആനന്ദകുമാറിനെ ക്രൈബ്രാഞ്ചിന്റെ കസ്റ്റഡിയിൽ എടുത്തു. ശാസ്തമംഗലത്തെ വീട്ടിൽ നിന്നാണ് കെ എൻ ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്.

പാതിവില തട്ടിപ്പ് കേസിൽ പണം ലഭിച്ചത് ട്രസ്റ്റിനാണെന്നും വ്യക്തിപരമായി തനിക്കു ബന്ധമില്ലെന്നും കെ.എൻ ആനന്ദകുമാർ ഉന്നയിച്ചിരുന്നു. മുൻകൂർ ജാമ്യഹർജി പരിഗണിക്കവേയാണ് ആനന്ദകുമാർ വാദമുന്നയിച്ചത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. പൊലീസ് റിപ്പോർട്ട് ലഭിക്കാതിരുന്നതിനെത്തുടർന്ന് അഞ്ചു തവണ മാറ്റിവെച്ച കേസിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കുകയായിരുന്നു. തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ആനന്ദകുമാറിന് ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

കണ്ണൂർ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങൾക്ക് സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് 50 ശതമാനം നിരക്കിൽ ഇരുചക്രവാഹനങ്ങൾ നൽകാമെന്നു വാഗ്ദാനംചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ആനനന്ദകുമാർ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി അനന്തുകൃഷ്ണനാണ്. ഡോ. ബീന സെബാസ്റ്റ്യൻ, ഷീബാ സുരേഷ്, സുമ കെ.പി, ഇന്ദിര, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് എന്നിവരടക്കം ഏഴുപേരാണ് കേസിലെ പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!