Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടുത്തം, ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ല, തീ നിയന്ത്രണ വിധേയമാക്കി

Spread the News!

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, സര്‍ജിക്കല്‍ ഐസിയു മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്.

പുക ഉയര്‍ന്നതോട് കൂടി രോഗികളെ സമീപത്തെ റൂമുകളിലേക്ക് മാറ്റി. ഉടന്‍ തന്നെ അഗ്‌നിശമന സേന എത്തി തീ അണക്കുകയും ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ റൂമുകളിലെ രോഗികളെ മാറ്റി.

പുക ഉയര്‍ന്നതിന് പിന്നാലെ അഗ്‌നിശമന സേന യൂണിറ്റ് എത്തുകയും മൂന്നരയോടെ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരമണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ മുറികളിലെ ഉപകരണങ്ങളെല്ലാം കത്തിനശിച്ചു.

അരമണിക്കൂറിനുള്ളില്‍ തീ പൂര്‍ണമായും അണയ്ക്കാനായതിനാല്‍ മറ്റു അപകടങ്ങളുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്ന ഉടനെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. മൂന്നരയോടെ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു.

മുറിയില്‍ നിന്ന് തീ ആളിപ്പടര്‍ന്നത് പരിഭ്രാന്തി പരത്തി. ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുക്കാരും ഉള്‍പ്പെടെ ചേര്‍ന്നാണ് രോഗികളെ മാറ്റിയത്. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!