അരുണ്‍ വിജയ് നായകനായി വന്ന ചിത്രം ‘വണങ്കാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു. ബാലയാണ് ചിത്രത്തിന്റെ സംവിധായകൻ. തിയറ്ററില്‍ തകർന്നടിഞ്ഞതിന് പിന്നാലെയാണ് ചിത്രം ഒടിടിയിലൂടെ റിലീസിനെത്തുന്നത്. ഫെബ്രുവരി 21നാണ് ചിത്രം ഒടിടിയില്‍ എത്തുക. സൂര്യ നായകനായി പ്രഖ്യാപിച്ച ചിത്രമാണ് ‘വണങ്കാൻ’. ഒടുവില്‍ അരുണ്‍ വിജയ് നായകനായി എത്തുകയായിരുന്നു ചിത്രത്തിൽ.
ബോളിവുഡ് താരം കൃതി ഷെട്ടിയെ ആയിരുന്നു ചിത്രത്തില്‍ നായികയായി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് റിദ്ധയാണ് അരുണ്‍ വിജയ്‍യുടെ നായികയായി ചിത്രത്തില്‍ ഒടുവില്‍ എത്തിയത്.
‘വണങ്കാനി’ല്‍ നിന്ന് സൂര്യ പിൻമാറിയ കാര്യം ബാലയാണ് വെളിപ്പെടുത്തിയത്. കഥയിലെ ചില മാറ്റങ്ങള്‍ കാരണമെന്ന് താരം ചിത്രത്തിൽ നിന്ന് പിന്മാറിയത്. അരുണ്‍ വിജയ് നായകനായി വന്ന ചിത്രത്തില്‍ സമുദ്രക്കനി, മിസ്‍കിൻ, ഛായാ ദേവി, ബാല ശിവജി, ഷണ്‍മുഖരാജൻ, യോഹൻ ചാക്കോ.
കവിതാ ഗോപി, ബൃന്ദാ സാറതി, അരുള്‍ദോസ്, ചേരണ്‍രാജ് തുടങ്ങിയവും ഉണ്ടായിരുന്നു. ആര്‍ ബി ഗുരുദേവാണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചത്. അതേസമയം ‘കങ്കുവ’യാണ് അവസാനമായി തിയേറ്ററിൽ എത്തിയ സൂര്യ ചിത്രം.