തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിലെ പുനരന്വേഷണം സത്യസന്ധമാണെങ്കിൽ സഹകരിക്കുമെന്ന് തിരൂർ സതീശ്. നേരത്തെ അന്വേഷണ സംഘത്തിന് നൽകിയത് പറഞ്ഞു പഠിപ്പിച്ച മൊഴിയാണ്. ചാക്കിൽ കൊണ്ടുവന്ന പണം തെരഞ്ഞെടുപ്പ് സാമഗ്രികളാണെന്ന് പറയാൻ ബിജെപി നേതാക്കൾ അന്ന് ആവശ്യപ്പെട്ടിരുന്നു. തൃശൂർ ബിജെപി ഓഫീസിൽ എത്തിച്ച പണം അവിടെ നിന്ന് കൊണ്ടുപോയിട്ടില്ല. കൊടകരയിൽ കൊണ്ടുപോയത് വേറെ പണമെന്നും തിരൂർ സതീശ് പറഞ്ഞു.