Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ജോലിയില്‍ തിരികെ പ്രവേശിക്കാത്തത് അന്വേഷിക്കാനെത്തിയപ്പോള്‍ ക്വാര്‍ട്ടേസിന് ചുറ്റും ദുര്‍ഗന്ധം, പൊലീസെത്തി വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച: കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ മരണം

Spread the News!

എറണാകുളം: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മൃതദേഹങ്ങള്‍ കണ്ട നടുക്കത്തിലാണ് പ്രദേശവാസികള്‍. മൃതദേഹങ്ങള്‍ക്ക് ചുരുങ്ങിയത് രണ്ട് ദിവസങ്ങളുടെ പഴക്കം ഉണ്ട്. കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറെയും സഹോദരിയെയും അമ്മയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലില്‍ ആണ് ചുറ്റുമുള്ളവര്‍.

അസി.കമ്മിഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരാണ് മരിച്ചത്. കാക്കനാട് വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശികളാണ് ഇവര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മനീഷ് അവധിയില്‍ ആയിരുന്നു. അവധി കഴിഞ്ഞിട്ടും തിരികെ ജോലിക്ക് എത്താത്തിയില്ല. ഇയാളെ അന്വേഷിച്ച് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്സില്‍ അന്വേഷിച്ച് എത്തുകയായിരുന്നു.

വീടിന് അകത്തുനിന്നും വലിയ രീതിയിലുള്ള ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാന്‍ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷമാണ് സഹോദരി ശാലിനി ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ എക്‌സാം ഒന്നാം റാങ്കോടെ പാസ്സായത്. ഇവര്‍ അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു.

മനീഷ് വിജയിയും കുടുംബവും ആരുമായും കാര്യമായി ബന്ധംപുലര്‍ത്തിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഓഫീസിലും കാര്യമായ സൗഹൃദം പുലര്‍ത്താത്ത ഉദ്യോഗസ്ഥനായിരുന്നു മനീഷ്.

കട്ടിലില്‍ കിടക്കുന്ന നിലയിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരി ശാലിനി കഴിഞ്ഞ വര്‍ഷംസര്‍വീസ് ജാര്‍ഖണ്ഡ് പബ്ലിക് കമ്മീഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസ്സായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!