Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മുട്ടത്തോട് ഉപയോഗിച്ചും മുടി സംരക്ഷിക്കാം, മുട്ടത്തോട് പൊടിയാക്കി ഉപയോഗിച്ചാല്‍ കേശ സംരക്ഷണത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട

Spread the News!

മുടിയുടെ ആരോഗ്യത്തിന് വിപണിയിലെ പലതരം കെമിക്കലുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇനി മുടിയെ സംരക്ഷിക്കാന്‍ അത്തരം കെമിക്കലുകള്‍ വേണ്ട. മുടിക്ക് മുട്ട വളരെ മികച്ച സംരക്ഷണം നല്‍കുമെന്ന് നമുക്ക് അറിയാം. ഇനി മുടിയുടെ ആരോഗ്യത്തിന് മുട്ട തന്നെ വേണം എന്നില്ല പുറത്തേക്ക് വലിച്ചെറിയുന്ന മുട്ടത്തോട് തന്നെ ധാരാളം.

എന്തുകൊണ്ട് മുട്ടത്തോട്?

മുട്ടയുടെ വെള്ളയിലും മഞ്ഞയിലും മികച്ച ആരോഗ്യ ഗുണങ്ങള്‍ ഉള്ളത് പോലെ മുട്ട തോടിലും ഉണ്ട്. മുട്ടത്തോടില്‍ ഉയര്‍ന്ന അളവില്‍ തന്നെ കാല്‍സ്യം ധാതുക്കള്‍ എന്നിവയാണ് അടങ്ങിയിട്ടുള്ളത് ഇത് ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്

മുട്ടത്തോട് ഉപയോഗിച്ച് എങ്ങനെ മുടി സംരക്ഷിക്കാം

മുട്ട പൊട്ടിച്ച ശേഷം അതിലെ മഞ്ഞയും വെള്ളയും നീക്കം ചെയ്യണം ശേഷം ഷെല്ലുകള്‍ നല്ല രീതിയില്‍ കഴുകുവാന്‍ മറക്കരുത് ബാക്ടീരിയയുടെ മലിനീകരണം ഇല്ലാതാക്കുവാനാണ് ഇങ്ങനെ കഴുകുന്നത് വൃത്തിയാക്കിയ മുട്ട തോടുകള്‍ ഒരു ബേക്കിംഗ് ഷീറ്റില്‍ വയ്ക്കാവുന്നതാണ് ശേഷം ഇത് വെയിലത്ത് ഉണങ്ങാന്‍ വയ്ക്കണം മുട്ടത്തോട് നന്നായി ഉണങ്ങി കഴിഞ്ഞാല്‍ ഇത് പൊടിച്ചെടുക്കാം വേണമെങ്കില്‍ ഇതൊരു കുപ്പിയില്‍ സൂക്ഷിക്കാം

ഉപയോഗിക്കേണ്ട വിധം

ഒരു സ്പൂണ്‍ മുട്ടത്തോട് പൗഡറും അല്പം വെളിച്ചെണ്ണയും യോജിപ്പിച്ചതിനുശേഷം 15 മിനിറ്റോളം തലയില്‍ പുരട്ടി വയ്ക്കാം അതിനുശേഷം കഴുകാവുന്നതാണ്. മുട്ടത്തോട് പൌഡറും കറ്റാര്‍വാഴ ജെല്ലും വെളിച്ചെണ്ണയും ഒരുമിച്ച് ഒരു മസാജ് ചെയ്തതിനുശേഷം ഷാംപൂ ഉപയോഗിച്ച് തല കഴിക്കുകയാണെങ്കിലും ഗുണങ്ങള്‍ നിരവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!