Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

രുചിയൂറും കപ്പപ്പുഴുക്ക് തയ്യാറാക്കാന്‍ അറിയില്ലേ? ഇനി വെറുതെ സിംപിളായി തന്നെ ഇത് തയ്യാറാക്കാം, തനി നാടന്‍ രുചിയില്‍

രുചിയൂറും കപ്പപ്പുഴുക്ക് തയ്യാറാക്കാന്‍ അറിയില്ലേ? ഇനി വെറുതെ സിംപിളായി തന്നെ ഇത് തയ്യാറാക്കാം, തനി നാടന്‍ രുചിയില്‍
Spread the News!

രുചിയൂറും കപ്പപ്പുഴുക്ക് തയ്യാറാക്കാന്‍ അറിയില്ലേ? ഇനി വെറുതെ സിംപിളായി തന്നെ ഇത് തയ്യാറാക്കാം, തനി നാടന്‍ രുചിയില്‍

കപ്പ വാങ്ങുമ്പോള്‍ ഈ രീതിയില്‍ കപ്പ പുഴുക്ക് തയ്യാറാക്കി നോക്കൂ. തനി നാടന്‍ രുചിയില്‍ വളരെ സിംപിളായി തയ്യാറാക്കാം. രാവിലെ ബ്രേക്ക്ഫാസ്റ്റായോ, അല്ലെങ്കില്‍ വൈകുന്നേരം ചായയ്‌ക്കൊപ്പമോ കഴിക്കാവുന്ന കോംപിനേഷന്‍.

ആവശ്യമുള്ള ചേരുവകള്‍:

കപ്പ -2 Kg
തേങ്ങ ചിരകിയത് – 1കപ്പ്
കാന്താരി മുളക് -5 എണ്ണം
ചെറിയ ഉള്ളി -2 എണ്ണം
കറിവേപ്പില
വെളുത്തുള്ളി – 1 അല്ലി
കുരുമുളക് -2 എണ്ണം
മഞ്ഞള്‍ പൊടി – 1/2 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കപ്പ പൊളിച്ച് കഴുകിയതിനു ശേഷം ചെറിയ കഷണങ്ങളായി കൊത്തി നുറുക്കുക. കപ്പ നികക്കെ വെള്ളം ഒഴിച്ച് വേവിക്കുക. കപ്പ വേകുന്ന സമയത്ത് തേങ്ങയും മറ്റു ചേരുവകകകളും ചേര്‍ത്ത് അരപ്പ് തയ്യാറാക്കാം. അരപ്പ് വെള്ളം ചേര്‍ക്കാതെ ഒതുക്കിയെടുത്താല്‍ മതിയാവും. മിക്‌സിക്കു പകരം അരകല്ല് ഉപയോഗിച്ചാല്‍ സ്വാദ് കൂടും. കപ്പ നന്നായി തിളച്ച് വെന്തു കഴിയുമ്പോള്‍ വെള്ളം നന്നായി ഊറ്റിക്കളയുക.ശേഷം അരപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറച്ച് സമയം കൂടി അടുപ്പത്ത് വെക്കുക. അടിയില്‍ പിടിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. അതിനു ശേഷം കപ്പയും അരപ്പും ചേര്‍ത്ത് കുഴക്കുക.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!