Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മലബര്‍ ഇറച്ചി പത്തിരി ഉണ്ടാക്കന്‍ ഇത്രയും എളുപ്പം ആയിരുന്നോ? അടിപൊളി ടേസ്റ്റില്‍ ഇനി ഈ രുചി വീട്ടില്‍ ഉണ്ടാക്കാം

Spread the News!

ഇറച്ചി പത്തിരിയുടെ രുചി ഇഷ്ടമാണോ? ഇതാ ഇനി ആ രുചി നിങ്ങളുടെ വീട്ടില്‍ ഉണ്ടാക്കാം.

ആവശ്യമുള്ള ചേരുവകള്‍:

ബീഫ് – 1/2 kg
സവാള – 2 എണ്ണം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി ചതച്ചത് } 1/2 tbsp
വെളുത്തുള്ളി
മഞ്ഞള്‍ പൊടി – 1/2 tsp
മുളക് പൊടി – 1 tsp
ഗരം മസാല പൊടി – 1 tsp
കുരുമുളക് പൊടി – 1/2 tsp
മല്ലി ഇല അരിഞ്ഞത് – 1/4 cup
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – ആവിശ്യത്തിന്
ഉപ്പ് – ആവിശ്യത്തിന്
മൈദ – 2 cup
ഓയില്‍ – ആവിശ്യത്തിന്
മുട്ട – 2 എണ്ണം
പഞ്ചസാര – 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

ബീഫ് നന്നായി കഴുകി മഞ്ഞള്‍പൊടി, കുരുമുളക്പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് വേവിച്ച് എടുക്കുക. ശേഷം മിക്‌സിയില്‍ ഇട്ട് ഒന്ന് കറക്കി എടുക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക. ഒന്ന് മൂത്തു വരുമ്പോള്‍ സവാള, പച്ചമുളക് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക്പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു വെച്ച ബീഫ് ചേര്‍ത്ത് യോജിപ്പിക്കുക. മൈദയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക. ചെറിയ ഉരുളകള്‍ ആക്കി പൂരിയുടെ വലുപ്പത്തില്‍ പരത്തുക. ഒരു പൂരി എടുത്തു അതിന്റെ നടുവില്‍ കുറച്ചു ബീഫ് മസാല വെക്കുക. മുകളില്‍ ഒരു പൂരി കൂടി വെച്ച് അരുക് നന്നായി ഒട്ടിച്ച് മടക്കി എടുക്കുക ശേഷം ചൂടായ എണ്ണയില്‍ ഇട്ട് വറുത്തെടുക്കുക. ഒരു പാത്രത്തില്‍ 2 മുട്ടയും,ലേശം പഞ്ചസാരയും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ഒരു നോണ്‍സ്റ്റിക്കിന്റെ തവയില്‍ 1 ടീ സ്പൂണ് നെയ്യ് അല്ലെങ്കില്‍ എണ്ണ ഒഴിക്കുക. വറുത്തു വെച്ചിരിക്കുന്ന ഓരോ ഇറച്ചി പത്തിരി മുട്ടയില്‍ മുക്കി ഒന്നുകൂടി തവയില്‍ ഇട്ട് വാട്ടി എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!