Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എന്താണ് പോസ്​റ്റ് ഓഫീസ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്? എങ്ങനെ കുറഞ്ഞ തുകയിൽ സേവ് ചെയ്ത് സമ്പാദിക്കാം! ഒപ്പം ലോണും ആനുകൂല്യങ്ങളും

Spread the News!

പോസ്​റ്റ് ഓഫീസ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) വഴി കുറഞ്ഞ
തുകയിൽ നിരവധി നിക്ഷേപ പദ്ധതികൾ ചെയ്യാൻ കഴിയും. നിക്ഷേപകർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതിയാണിത്. അതുപോലെ ജോലിയിൽ നിന്ന് വിരമിച്ചാലും വരുമാനമുണ്ടാക്കാൻ പിപിഎഫിലൂടെ സാധിക്കും.

ഇതൊരു ദീർഘകാല നിക്ഷേപപദ്ധതിയാണ്. 500 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ പിപിഎഫിൽ നിക്ഷേപിക്കാം. നിങ്ങൾക്ക് പിപിഎഫ് നിക്ഷേപങ്ങൾ ഒ​റ്റത്തവണയായോ അല്ലെങ്കിൽ കൃത്യമായ ഇടവേളകളിലോ നിക്ഷേപിക്കാം. നികുതി ആനുകൂല്യങ്ങളും ലഭിക്കും.

15 വർഷം വരെ പിപിഎഫിൽ നിക്ഷേപം നടത്താവുന്നതാണ്. എന്നാൽ കാലാവധി കഴിയും മുൻപ് നിക്ഷേപകന് പദ്ധതിയിൽ നിന്ന് പിൻമാറാനുളള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്തെങ്കിലും ആവശ്യം വന്നാൽ വായ്പ എടുക്കാനും സാധിക്കും. നിക്ഷേപം ആരംഭിച്ച് ഏഴ് വർഷത്തിനുശേഷം ആവശ്യമെങ്കിൽ മാത്രം പണം പിൻവലിക്കാനും സാധിക്കും. 15 വർഷത്തെ കാലാവധി കഴിഞ്ഞിട്ടും പദ്ധതിയിൽ തുടരാവുന്നതാണ്.

ഏതൊരു ഇന്ത്യൻ പൗരനും പിപിഎഫിൽ ചേരാൻ സാധിക്കും. പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടി രക്ഷിതാക്കൾക്കും പദ്ധതിയിൽ ചേരാം.എന്നാൽ നിങ്ങൾ ഒരു എൻആർഐ നിക്ഷേപകനാണെങ്കിൽ ഈ പദ്ധതിയിൽ പണം നിക്ഷേപിക്കാൻ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!