Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മുകേഷ് അംബാനിയുടെ ആഡംബര വസതയില്‍ ജോലി ലഭിക്കണോ? ‘ആന്റിലിയ’ യിലേക്ക് ജോലി ചെയ്യണമെങ്കില്‍ ഉണ്ടായിരിക്കേണ്ട യോഗ്യത ഇതാണ്

Spread the News!

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വസതി എല്ലാവരും കണ്ണെടുക്കാതെ നോക്കി നിന്നു പോകുന്ന ഒന്നാണ്. 91.6 ബില്യണ്‍ ഡോളര്‍ ആസ്തിയുളള മുകേഷ് അംബാനിയുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയാകാറുണ്ട്. കുടുംബത്തിലെ എല്ലാ അംഗങ്ങളും മാധ്യമങ്ങളാല്‍ നിരീക്ഷപ്പെടുന്നവരാണ്.

മുംബൈ വഴി സഞ്ചരിച്ചിട്ടുള്ളവര്‍ മുകേഷ് അംബാനിയുടെ വീടിനു മുന്നിലൂടെ പോകുകയാണെങ്കില്‍ ആരും ഒന്ന് നോക്കി പോകുന്ന ഒരു വീടാണ് ‘ആന്റിലിയ’ എന്ന ആഡംബര വീട്. തമാശയ്‌ക്കെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ഇവിയെ ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ എന്ന്? എന്നാല്‍ ഇവിടെ ജോലി ചെയ്താല്‍ ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അറിയോ? എന്നാല്‍ വെറുതെ അങ്ങ് കയറി ജോലി ചെയ്യാനും ഇവിടെ സാധിക്കില്ല.

അംബാനിയുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം ദശലക്ഷക്കണക്കിന് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോര്‍പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ തന്നെയാണ് ഇവര്‍ക്കും ലഭിക്കുന്നത്. ആന്റിലിയയില്‍ 600 നും 700നുമിടയില്‍ ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.

അടുത്തിടെ മുകേഷ് അംബാനിയുടെ ഡ്രൈവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തെക്കുറിച്ച് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിമാസം രണ്ട് ലക്ഷം രൂപ വീതമാണ് ശമ്ബളം. അതായത് ഒരു വര്‍ഷം 24 ലക്ഷം രൂപ വരെ ശമ്ബളം ഡ്രൈവര്‍ക്ക് ലഭിക്കുന്നുണ്ട്. മുകേഷ് അംബാനിയുടെ സുരക്ഷാ ജീവനക്കാര്‍ക്ക് പ്രതിമാസം 14,536 മുതല്‍ 55,869 രൂപ വരെ ശമ്ബളം ലഭിക്കും. ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്ബളത്തേക്കാള്‍ കൂടുതലാണ്.

അംബാനിയുടെ ആഡംബര വസതിയില്‍ ജോലി ലഭിക്കുന്നതിന് പരീക്ഷയും അഭിമുഖവും പാസാകേണ്ടത് കര്‍ശന വ്യവസ്ഥയുണ്ടെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദാഹരണത്തിന് ഒരു ഷെഫിന്റെ തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ അതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇവര്‍ക്ക് മികച്ച ശമ്ബളത്തോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സുകളും ലഭ്യമാണ്. ജീവനക്കാരുടെ തൊഴില്‍ മികവിനനുസരിച്ച് ശമ്ബള വര്‍ദ്ധനവും ആന്റിലിയയില്‍ നടപ്പിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!