Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പരിസരം മറന്ന് ആര്‍ത്തു ചിരിച്ച് കാണാനുള്ളതെല്ലാമുള്ളൊരു കൊച്ചു ചിത്രമാണ് ‘പൈങ്കിളി’, പൈങ്കിളി ചിത്രത്തിന്റെ ടീസര്‍ പുറത്ത്

Spread the News!

ഒരു മുഴുനീള കോമഡി ചിത്രമായി തീയറ്ററുകളെ കീഴടക്കുകയാണ് ‘പൈങ്കിളി’. വില്ലനും കര്‍ക്കശ്ശക്കാരനുമായി എത്തിയ ആവേശത്തിലെയും രോമാഞ്ചത്തിലെയും ‘അമ്പാനെന്ന’ സജിന്‍ ഗോപുവിനെ വളരെ വ്യത്യസ്തമായി റൊമാന്റിക്കായി കൂടി കാണാന്‍ പറ്റുന്ന ചിത്രം കൂടിയാണ് പൈങ്കിളി.

ഇപ്പോഴിതാ ചിത്രത്തിന്റെ എക്‌സിന്‍ട്രിക് പൈങ്കിളി ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘കുറച്ച് ഓവറായി ചിരിക്കാം’ എന്ന ടാഗ് ലൈനുമായാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ എക്‌സിന്‍ട്രിക്കായ രംഗങ്ങളില്‍ നിന്നുള്ളവയാണ് കൂടുതലും ടീസറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

സ്‌ക്രീനില്‍ വരുന്നവരും പോകുന്നവരുമൊക്കെ ഓരോ സെക്കന്‍ഡും ചിരി നിറച്ചിരിക്കുകയാണ് ചിത്രത്തില്‍. സജിന്‍ ഗോപു നായകനായെത്തിയ ‘പൈങ്കിളി’ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് ടോട്ടല്‍ ചിരി വിരുന്നൊരുക്കി മുന്നേറുകയാണ്. തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകളുമായാണ് പൈങ്കിളിയുടെ കുതിപ്പ്. പ്രായഭേദമെന്യേ ഏവരും ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്.

നാട്ടില്‍ ഒരു സ്റ്റിക്കര്‍ സ്ഥാപനം നടത്തുന്നയാളാണ് സുകു. ഫേസ്ബുക്കില്‍ സുകു വേഴാമ്പല്‍ എന്നറിയപ്പെടുന്ന സാക്ഷാല്‍ സുകു സുജിത്ത്കുമാര്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. ഫെയ്‌സ്ബുക്കില്‍ പൈങ്കിളി സാഹിത്യമൊക്കെയെഴുതിയിടലാണ് ഹോബി. ഒരു അത്യാവശ്യ കാര്യവുമായി ബന്ധപ്പെട്ട് സുകു തന്റെ ചങ്കായ പാച്ചനുമായി ഒരു യാത്രയ്ക്കിറങ്ങുന്നു. യാത്രയ്ക്കിടയില്‍ തമിഴ് നാട്ടില്‍ വെച്ച് നല്ലൊരു പണി കിട്ടുന്നു. പിറകേ നല്ല ഒന്നൊന്നര പണികള്‍ വേറെയും. ആ നാട്ടില്‍ തന്നെ കല്ല്യാണ തലേന്ന് ഒളിച്ചോടല്‍ ഒരു ഹോബിയാക്കി മാറ്റിയ ഷീബ ബേബി കറങ്ങിതിരിഞ്ഞ് സുകുവിന്റെ ജീവിതത്തിലേക്ക് എത്തിച്ചേരുന്നതും തുടര്‍ന്ന് നടക്കുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

‘ആവേശം’ സിനിമയൊരുക്കിയ സംവിധായകന്‍ ജിത്തു മാധവനാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളെ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ചന്തു സലീംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്‍, അശ്വതി ബി, അമ്ബിളി അയ്യപ്പന്‍, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്‌സണ്‍, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്‍, നിഖില്‍, സുകുമാരന്‍ തുടങ്ങിയവരുടെയൊക്കെ പ്രകടനങ്ങള്‍ എടുത്ത് പറയേണ്ടത് തന്നെയാണ്. രസകരമായ ഒട്ടേറെ ഗാനങ്ങളും ചിത്രത്തില്‍ അന്യായ വൈബ് സമ്മാനിക്കുന്നുണ്ടെന്ന് പ്രേക്ഷകരുടെ വാക്കുകള്‍. അര്‍ജുന്‍ സേതുവിന്റെ ഛായാഗ്രഹണവും കിരണ്‍ ദാസിന്റെ എഡിറ്റിംഗും ജസ്റ്റിന്‍ വര്‍ഗ്ഗീസിന്റെ സംഗീത സംവിധാനവും ചിത്രത്തില്‍ ഏറെ മികവ് പുലര്‍ത്തിയിട്ടുമുണ്ടെന്ന് പ്രേക്ഷകരുടെ വാക്കുകള്‍. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സിന്റേയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പൈങ്കിളി’യുടെ നിര്‍മ്മാണം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!