Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വി ഡി സതീശൻ – Village TV

Spread the News!

പത്തനംതിട്ട: പത്തനംതിട്ടയിലെ പീഡനക്കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തോളം പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, കുട്ടികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍തലത്തില്‍ ജാഗരൂകമായ ഇടപെടല്‍ അനിവാര്യമെന്നും പറഞ്ഞു.

അഞ്ച് വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുര്‍ബമാണെന്നതിന്റെ തെളിവ് കൂടിയാണ് പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടി നേരിട്ട കൊടിയ പീഡനമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

അതേസമയം, പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് എതിരെ പീഡനം നടക്കുന്നുവെന്നും മറ്റൊരു സംസ്ഥാനത്തും ഇത്രയധികം ക്രൈം നടക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടി ഇത്രയും ഭീകരമായി കേരളത്തില്‍ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളോളം കൊണ്ട് നടന്ന് ഉന്നതരായ വ്യക്തികള്‍ അവരെ ഉപദ്രവിച്ചിരിക്കുകയാണ്.

കേരളത്തിലാണ് ഇത് നടക്കുന്നത്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ നമ്പര്‍ വണ്ണാണെന്നും ബോച്ചെയെ പിടിച്ചു എന്നൊക്കെ പറയുന്ന ആളുകളുണ്ട്. എവിടെയായിരുന്നു കേരളത്തിലെ അന്വേഷണ ഏജന്‍സി. ദേശീയ വനിതാ കമ്മീഷനും പ്രധാനമന്ത്രിയുടെ ഓഫീസുമൊക്കെ അറിഞ്ഞതിന് ശേഷമാണ് കേരളപൊലീസ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!