Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കുറുപ്പുംപടിയിൽ ഹോട്ടലിൽ കയറി അക്രമം; ജാമ്യ വ്യവസ്ഥ ലംഘിച്ചു; പൾസർ സുനിക്കെതിരെ വിചാരണ കോടതിയിൽ റിപ്പോർട്ട്

Spread the News!

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ വിചാരണ കോടതിയിൽ റിപ്പോർട്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്. കുറുപ്പുംപടിയിൽ ഹോട്ടലിൽ കയറി അക്രമം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഈ സംഭവത്തിൽ പൾസർ സുനിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

പൾസർ സുനിയുടെ ജാമ്യം റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. നടിയെ ആക്രമിച്ചക്കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിൽ മോചിതനായ ഒന്നാം പ്രതി പൾസർ സുനിക്കെതിരെ ഇന്നലെ വീണ്ടും കേസെടുത്തിരുന്നു. എറണാകുളം കുറുപ്പുംപടിയിൽ ഹോട്ടലിൽ കയറി അതിക്രമം കാണിച്ചതിനാണ് പൊലീസ് കേസെടുത്തത്.

കുറുപ്പുംപടിയിലെ ഹോട്ടലിൽ കയറിയ പൾസർ സുനി ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് അക്രമാസക്തനായി. ഹോട്ടലിലെ ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. ഹോട്ടലുടമ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കുറുപ്പുംപടി പൊലീസ് സുനിയെ അറസ്റ്റ് ചെയ്തു. ഭക്ഷണം വൈകിയതിനാൽ ഹോട്ടലിലെ ഗ്ലാസുകൾ എറിഞ്ഞുടച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!