വൈക്കം: വൈക്കത്ത് താലൂക്ക് ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയില്‍ എത്തിയ കുട്ടിക്ക് ചികിത്സ നല്‍കിയത് മൊബൈല്‍ ഫോണിന്റെ വെട്ടത്തില്‍ ആയിരുന്നു.
തലയ്ക്ക് പരിക്കേറ്റായിരുന്നു 11 വയസ്സുള്ള ആണ്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ തലയില്‍ നിന്നും ചോരവാര്‍ന്ന് ഒഴുകുന്ന അവസ്ഥ ആയിരുന്നു. എന്നാല്‍ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള അവസ്ഥ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല.
ജനറേറ്ററില്‍ ഡീസല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുട്ടിക്ക് ചികിത്സ നല്‍കിയത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ആയിരുന്നു. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ആയിരുന്നു 11 വയസ്സുകാരന്റെ തലയില്‍ തുന്നലിട്ടത്.
വൈക്കം താലൂക്ക് ആശുപത്രിയിലാണ് ഗുരുതര വീഴ്ച് സംഭവിച്ചതായി കണ്ടെത്തി. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. വൈക്കം ചെമ്പ് സ്വദേശിയായ കുട്ടി തലയ്ക്ക് പരുക്കേറ്റാണ് താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ തലയില്‍ സ്റ്റിച്ച് ഇടാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. വെളിച്ചമില്ലാത്ത സാഹചര്യത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയാണ് തുന്നലിടാനായി മൊബൈല്‍ ടോര്‍ച്ച് വെട്ടം അറ്റന്‍ഡര്‍ക്ക് കാണിച്ചു കൊടുത്തത്.
വൈദ്യുതി ഇല്ലാത്തത് എന്താണെന്ന് ജീവനക്കാരോട് ചോദിച്ചപ്പോള്‍ കറണ്ട് കട്ടാണെന്നാണ് പറഞ്ഞത്. ജനറേറ്റര്‍ ഇല്ലേ എന്ന ചോദ്യത്തിന് ഡീസല്‍ ഇല്ലെന്നും ജീവനക്കാര്‍ മറുപടി പറയുകയുണ്ടായി. ദിവസവും ഒരുപാട് രോഗികളാണ് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം തന്നെ അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് പറയുകയും അവകാശപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്.