ചെന്നൈ: മലയാളി അധ്യാപികയെ തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിൽ നിന്ന് അർധരാത്രി ഇറക്കിവിട്ട സംഭവത്തിൽ നടപടി. ബസിലുണ്ടായിരുന്ന കണ്ടക്ടർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചെന്ന് തമിഴ്നാട് എസ്ഇടിസി വ്യക്തമാക്കി. എസ്ഇടിസി അധികൃതർ അധ്യാപികയായ സ്വാതിഷയെ വിളിച്ചു ഖേദം പ്രകടിപ്പിച്ചു. അച്ചടക്ക നടപടിയോ കണ്ടക്ടറുടെ പേരോ അധികൃതർ വെളിപ്പെടുത്തിയില്ലെന്ന് സ്വാതിഷ പറഞ്ഞു.