Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയിൽ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ വിപണിയില്‍ ഇറക്കാന്‍ ബജാജ് ഓട്ടോ , വില ഒരു ലക്ഷത്തിൽ താഴെ

Spread the News!

കൊച്ചി: സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയില്‍ മികച്ച സ്‌കൂട്ടറുകള്‍ വിപണിയില്‍ ഇറക്കാന്‍ ബജാജ് ഓട്ടോ തയ്യാറെടുക്കുന്നു. എണ്‍പതിനായിരം രൂപയില്‍ താഴെ വിലയുള്ള ചേതക് വൈദ്യുതി സ്‌കൂട്ടറുകള്‍ വിപണിയിലെത്തിക്കാനാണ് ബജാജ് ഒരുങ്ങുന്നത്. നിലവില്‍ പെട്രോള്‍ വേരിയന്റിലുള്ള ചേതക് സ്‌കൂട്ടറുകളെക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും ഇ സ്‌കൂട്ടറുകള്‍ എത്തുക.

പുതിയ മോഡലിന്റെ ടെസ്റ്റിംഗിന് ബജാജ് ഇന്ത്യയില്‍ തുടക്കമിട്ടു. നിലവില്‍ എസ്. വണ്‍ സീരീസ് വാഹനങ്ങളുമായി ഒല ഇലക്ട്രിക്കാണ് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ മേധാവിത്തം നേടുന്നത്.

സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന വിലയില്‍ പുതിയ ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് വിപണി കീഴടക്കാനാണ് ബജാജിന്റെ ശ്രമം. ഒരു കാലത്ത് ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയിലെ താരമായിരുന്ന ബജാജ് ചേതകിന്റെ ജനപ്രിയത ഉപയോഗപ്പെടുത്തി വീണ്ടും വന്‍ മുന്നേറ്റം നേടാന്‍ ഇതുവഴി കഴിയുമെന്ന് ബജാജ് ഓട്ടോ വിലയിരുത്തുന്നു.

നിലവിലുള്ള ചേതക് മോഡലുകള്‍ വില ഇങ്ങനെ:

ചേതക് 3501 വില 1.38 ലക്ഷം രൂപ മുതല്‍

ചേതക് 3502 വില 1.3 ലക്ഷം രൂപ മുതല്‍

ബ്‌ളൂ 2903 വില 1.4 ലക്ഷം രൂപ മുതല്‍

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!