തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്‌ഥരുടെ സസ്പെൻഷനിൽ പ്രതികരിക്കാനില്ലെന്ന് ഗവർണർ. സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ അഭിപ്രായം പറയാനാകില്ല. പരാതി വന്നാൽ പരിശോധിക്കാമെന്നും ഗവർണർ പറഞ്ഞു.
സസ്പെൻഷനിൽ പരാതി ഇല്ലെന്നും ഉത്തരവ് കണ്ട ശേഷം പ്രതികരിക്കാമെന്നും എൻ പ്രശാന്ത് ഐഎഎസ് പ്രതികരിച്ചിരുന്നു . താൻ ചട്ടം ലംഘിച്ചിട്ടില്ല. ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും എൻ പ്രശാന്ത് ഐഎഎസ് വ്യക്തമാക്കി.