നിറങ്ങളുടെ ആഘോഷമെന്നാണ് ഹോളി അറിയപ്പെടുന്നത്. ഹിന്ദു മത വിശ്വാസത്തിലെ ഒരു പ്രധാന ആഘോഷമാണ് ഹോളി. രണ്ട് ദിവസമാണ് ഹോളി ആഘോഷിക്കുന്നത്. ഹോളിക ദഹനം നടത്തുന്ന ച്ചോട്ടി ഹോളിയും അടുത്ത ദിവസമായി രംഗ്‌വാലി ഹോളിയും ആഘോഷിക്കും.
രംഗ്‌വാലി ഹോളി ദിവസമാണ് ആളുകൾ പരസ്പരം നിറങ്ങൾ വാരിയെറിയുന്നത്. തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെ അടയാളമാണ് ഹോളി ആഘോഷം. ഈ വർഷം മാർച്ച് 13, 14 തീയതികളിലാണ് ഹോളി ആഘോഷിക്കുന്നത്.
മുഹൂർത്തങ്ങൾ എങ്ങനെയെന്ന് നോക്കാം:
മാർച്ച് 13, 2025, വ്യാഴാഴ്ച, ഹോളിക ദഹൻ 2025 മാർച്ച് 14 വെള്ളിയാഴ്ച രംഗ്വാലി ഹോളി
ഹോളിക ദഹൻ മുഹൂർത്തം: 11:26 PM മുതൽ 12:30 AM വരെ (മാർച്ച് 14)
എന്താണ് ഹോളിക ദഹൻ?
മഹാവിഷ്ണുവിന്റെ പ്രിയ ഭക്തനായ പ്രഹ്ലാദനെ രക്ഷിച്ച് ദുഷ്ടയായ ഹോളികയെ വധിക്കുന്നതാണ് പുരാണം. പ്രഹ്ലാദൻ എന്ന യുവാവ് മഹാ വിഷ്ണുവിന്റെ കഠിന ഭക്തനാണ് എന്നാൽ അദ്ദേഹത്തിന്റെ പിതാവായ ഹിരണ്യകശ്യപന് എല്ലാവരും തന്നെ മാത്രം പൂജ ചെയ്യണമെന്നും ഭജിക്കണമെന്നും നിർബന്ധമാണ്.
എന്നാൽ മകൻ മഹാ വിഷ്ണുവിനെ പ്രാർത്ഥിക്കുന്നതിൽ കലിപൂണ്ട ഹിരണ്യകശ്യപൻ തന്റെ സഹോദരി ഹോളികയോടൊപ്പം ചേർന്ന് മകനെ വധിക്കാൻ പദ്ധതി ഇടുന്നു. അഗ്നിഭയം ഹോളികയ്ക്ക് ഏൽക്കില്ല എന്ന പ്രത്യേകത ഉള്ളതിനാൽ തന്നെ പ്രഹ്ലാദനോട് തനിക്ക് ഒപ്പം ഹോമ കുണ്ഡത്തിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.
ഇത്തരത്തിൽ വധിക്കാമെന്നായിരുന്നു പദ്ധതി എന്നാൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് ഹോളികയെ വധിക്കുകയായിയിരിന്നു. അതിനാലാണ് എല്ലാ വർഷവും ഹോളിക ദഹനം നടത്തുന്നത്, തിന്മയ്ക്കു മേലുള്ള നന്മയുടെ വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.