Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ദീപികയേയും പ്രിയങ്കയേയും മറികടന്ന് ബോളിവുഡ് ബോക്സോഫിസ് ക്വീനായി രശ്മിക മന്ദാന; മൂന്ന് വർഷം കൊണ്ട് 3300 കോടി രൂപയാണ് നേടിയത്

Spread the News!

ബോളിവുഡിലെ ഏറ്റവും കൂടുതൽ പണം വാരിയ കഴിഞ്ഞ മൂന്ന് ചിത്രങ്ങളിലും തിളങ്ങി ബോക്സോഫിസ് ക്വീനായി ഇടംപിടിച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യൻ താരം രശ്മിക മന്ദാന. മൂന്ന് സിനിമകൾ കൊണ്ട് ബോളിവുഡ് ബോക്സ് ഓഫീസ് ക്വീൻ ആയി മാറിയ രശ്മികയുടെ സിനിമകൾ ആഗോളതലത്തിൽ 3300 കോടി രൂപയാണ് നേടിയത്.

രൺബീർ കപൂറുമൊന്നിച്ച ആനിമൽ, അല്ലു അർജുൻ പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2, ഛാവ – ഈ ചിത്രങ്ങളിൽ നായികയായെത്തിയത് രശ്മികയായിരുന്നു. ഇതിൽ ഛാവ ഇപ്പോഴും തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്.

പുഷ്പ 2 – 812 കോടി രൂപയാണ് ഹിന്ദി പതിപ്പ് കളക്ട് ചെയ്തത്. ആനിമൽ 503 കോടിയും. ഛാവ ഇതിനകം തന്നെ 532 കോടി കളക്ട് ചെയ്തു കഴിഞ്ഞു. ആകെ 1850 കോടി രൂപയാണ് രശ്മിക നായികയായ ചിത്രങ്ങളിൽ നിന്ന് മാത്രം കളക്ട് ചെയ്തത്.

ബോളിവുഡിലെ നിലവിലെ താരങ്ങളെ മറികടന്നാണ് രശ്മിക ഈ നേട്ടത്തിലെത്തി നിൽക്കുന്നത്. പ്രിയങ്ക ചോപ്ര യുഎസിലേക്ക് ചേക്കേറിയതോടെ ബോളിവുഡ് റാണി പട്ടം ദീപിക പദുകോണിന്റെ കൈയിലായിരുന്നു.

കത്രീന കൈഫ്, കങ്കണ തുടങ്ങിയവർ ബോളിവുഡ് ബോക്സ് ഓഫീസിൽ മത്സരിച്ചെങ്കിലും ദീപിക ബോളിവുഡിൽ ഉദിച്ചു നിന്നു. ഇതിനിടെ പുതു തലമുറയിൽ നിന്ന് ആലിയ ഭട്ട് മത്സരത്തിനെത്തിയെങ്കിലും ഇതുവരെ ആരും എത്തിപ്പിടിക്കാത്ത ഉയരത്തിലേക്കാണ് രശ്മികയുടെ ഉയർച്ച.

2023 മുതൽ അഞ്ച് ചിത്രങ്ങൾ കൊണ്ട് 1800 കോടി കളക്ട് ചെയ്തതാണ് ദീപികയുടെ നേട്ടം. ഇതേ സമയം 300 കോടിയാണ് ആലിയ ഭട്ടിന്റെ നേട്ടം. രശ്മികയുടെ ചിത്രത്തിൽ, രൺബീർ കപൂർ, അല്ലു അർജുൻ തുടങ്ങിയ ഏറെ പ്രാധാന്യമുള്ള പുരുഷ കഥാപാത്രങ്ങളും ഉണ്ടെന്നും ഇതിനാലാണ് ഇത്രയും പണം വാരിക്കൂട്ടിയതെന്നും ചിലർ വാദിക്കുന്നുണ്ടെങ്കിലും ദീപികയുടേയും കരീനയുടേയും ഒക്കെ ചിത്രങ്ങളിലും സമാനമായി ഏറെ പ്രാധാന്യമുള്ള പുരുഷ കഥാപാത്രങ്ങളുണ്ടായിരുന്നുവെന്നും കിംവദന്തിയുണ്ട്. മാസ് സിനിമകൾക്ക് ഇപ്പോൾ ആദ്യ ഓപ്ഷൻ രശ്മികയാണ്.

നിലവിൽ സൽമാൻ ഖാനൊപ്പമുള്ള സിക്കന്ദറാണ് രശ്മികയുടെ അടുത്ത ചിത്രം. ഹൊറർ കോമഡി ചിത്രം തമയിലും നായിക രശ്മികയാണ്. പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം കുബേരയും താരത്തിന്റെ വരാനിരിക്കുന്ന സിനിമകളിൽ ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!