തെന്നിന്ത്യൻ റാണി നയൻതാര നായികയായി വരാനിരിക്കുന്ന ചിത്രം ‘ടെസ്റ്റ്’ ക്യാരക്ടര്‍ ടീസര്‍ പുറത്തുവിട്ടു. ഒരു സ്പോര്‍ട്സ് ഡ്രാമയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്. നയന്‍താരയ്‍ക്കൊപ്പം, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നയൻതാരയുടെ ക്യാരക്ടര്‍ ലുക്ക് ടീസര്‍ ആണ് പുറത്ത് വിട്ടിരിക്കുന്നത്.
വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ടെസ്റ്റ്. ചിത്രത്തിന്‍റെ രചനയും ശശികാന്തിന്റേത് ആണ്. ഗായിക ശക്തിശ്രീ ഗോപാല്‍ ആണ് ചിത്രത്തിന്‍റെ സംഗീതം കൈകാര്യം ചെയ്യുന്നത്. വിരാജ് സിന്‍ഹാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.
നയൻതാര നായികയായി ഒടുവില്‍ എത്തിയ ചിത്രം അന്നപൂരണി ആയിരിന്നു. നയൻതാര പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളിലുണ്ടാകുമ്പോള്‍ പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനും ആണെന്നാണ് റിപ്പോര്‍ട്ട്.