Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം; തിരുവനന്തപുരത്ത് പിടികൂടി ജീപ്പിൽ കയറ്റവെ പൊലീസ് സംഘത്തെ ആക്രമിച്ച് പ്രതി

Spread the News!

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിടികൂടി ജീപ്പിൽ കയറ്റവെ പ്രതി പൊലീസ് സംഘത്തെ ആക്രമിച്ചു. ജീപ്പിൻ്റെ സീറ്റടക്കം വലിച്ചു കീറി രക്ഷപെടാൻ ശ്രമിച്ച സംഭവത്തിൽ അടിമലത്തുറ സ്വദേശി റോയി(28)യെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തെയാണ് പ്രതി ആക്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്ത്രീകൾ താമസിക്കുന്ന വീടിനു നേർക്ക് കല്ലേറു നടത്തുന്നെന്ന വിവരത്തെ തുടർന്നാണ് ഗ്രേഡ് എസ്.ഐ സുജിത് ചന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിലേക്ക് കയറാൻ ശ്രമിച്ച പ്രതിയെ പിടികൂടി ജീപ്പിനുള്ളിൽ കയറ്റി സ്റ്റേഷനിലേക്ക് വരുമ്പോൾ ചൊവ്വര ഭാഗത്ത് വച്ച് ഇയാൾ പ്രകോപിതനാകുകയായിരുന്നു.

ജീപ്പിൻ്റെ പിൻഭാഗത്തെ ഡോർ ചവിട്ടി തുറക്കാൻ ശ്രമിച്ച് സീറ്റു വലിച്ചു കീറി, വാതിൽ ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. പ്രതിയെ അകത്തേക്ക് മാറ്റി ഇരുത്താനായി വാഹനം നിർത്താൻ ശ്രമിച്ചപ്പോൾ വാതിൽ തുറന്നു ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തടഞ്ഞ എസ്.ഐയെയും സി.പി.ഒ അഖിലിനെയും മർദിച്ചു. ജീപ്പിലുണ്ടായിരുന്ന ഹെൽമറ്റുപയോഗിച്ചു എസ്.ഐയെ മർദിക്കുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു. ആക്രമണത്തിൽ എസ്.ഐയുടെ വലതു കൈത്തണ്ടക്കു പരുക്കേറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!