തിരുവനന്തപുരം:പാലക്കാട്ടെ സ്‌ഥാനാർഥി തർക്കത്തിൽ ഡോ പി സരിനെ തള്ളി കോൺഗ്രസ്.രാഹുൽ മാങ്കൂട്ടത്തിൽ മികച്ച സ്‌ഥാനാർഥിയാണെന്ന് വി ഡി സതീശൻ. ജനങ്ങളുടെ ഹൃദയം കീഴടക്കിയ സമരനായകനാണ്.പാലക്കാട് സ്‌ഥാനാർഥി നിർണയം കൂടിയാലോചനകൾക്ക് ശേഷമാണ്.ഷാഫി നല്ല ജനപിന്തുണയുള്ള നേതാവാണ്.ഷാഫിക്ക് കൂടി ഇഷ്ടപ്പെട്ട ആളാകുമ്പോൾ രാഹുൽ നല്ല സ്‌ഥാനാർഥിയാണ്.സരിനെതിരെ നടപടി വേണോയെന്ന് പാർട്ടി പരിശോധിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി.