കണ്ണൂർ:കെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനെത്തിയത് ക്ഷണം ലഭിച്ചത് കൊണ്ടെന്ന പി പി ദിവ്യയുടെ വാദം പൊളിഞ്ഞു.ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചില്ല.ദിവ്യ എത്തിയത് സംഘാടകർ അറിയാതെയാണെന്ന് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജിനേഷ് വ്യക്തമാക്കി. ഇതോടുകൂടി മുൻകൂർ ജാമ്യാപേക്ഷയിലുൾപ്പെടെ ക്ഷണം ലഭിച്ചാണ് ചടങ്ങിന് പോയതെന്ന് നൽകിയ വാദം പൂർണമായും പൊളിഞ്ഞു.