കണ്ണൂർ:യാത്രയയപ്പ് വേണ്ടെന്ന് കെ നവീൻ ബാബു പറഞ്ഞിട്ടും ഒഴിവാക്കിയില്ല ബോധപൂർവ്വം യോഗത്തിന് കൊണ്ടിരുത്തിയെന്ന് മലയാലപ്പുഴ മോഹനൻ.ദിവ്യയെ പങ്കെടുപ്പിക്കാൻ ബോധപൂർവം പരിപാടി വൈകിട്ടത്തേക്ക് മാറ്റി.ദിവ്യ ഒന്നാം പ്രതിയും ജില്ലാ കളക്ടർ രണ്ടാം പ്രതിയുമായി കേസെടുക്കണം.പമ്പിന്റെ പിന്നിലെ ബിനാമി ആരോപണം താമസിയാതെ പുറത്തുവരുമെന്നും മോഹനൻ പ്രതികരിച്ചു.