പാലക്കാട്:യുഡിഎഫിൽ അഗ്നിപർവ്വതം പുകയുന്നെന്ന് മന്ത്രി എം ബി രാജേഷ്.പാലക്കാട്ടെ യുഡിഎഫ് പ്രവർത്തകർ പ്രചാരണം നടത്തുന്നത് അമർഷം ഉള്ളിലൊതുക്കിയാണ്.ഇനിയും കൂടുതൽ പേർ കോൺഗ്രസ് വിട്ട് പുറത്തേക്ക് വരും.ഉപതെരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്.വട്ടിയ്യൂർക്കാവിലെ വിജയം പാലക്കാട് ആവർത്തിക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.