തിരുവനന്തപുരം:കെപിസിസി നേതൃ യോഗത്തിൽ വിമർശനവുമായി ഭാരവാഹികൾ.ഉപ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് മാത്രം ശ്രദ്ധ നൽകിയാൽ പോരെന്ന് കെപിസിസി ജനറൽ സെക്രട്ടറിമാർ പറഞ്ഞു.ചേലക്കരയിൽ സ്‌ഥാനാർഥിഉണ്ടെന്നും അതോർക്കണമെന്നും വിമർശിച്ചു.പാലക്കാട് മാത്രം അമിതമായ ശ്രദ്ധ നൽകിയാൽ ചേലക്കരയിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും കുറ്റപ്പെടുത്തി.