Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ടി വി പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ല,:പിരിച്ചുവിടുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്

Spread the News!

കണ്ണൂർ:എഡിഎമ്മിന്റെ മരണം:ടി വി പ്രശാന്തനെ പിരിച്ചുവിടുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.പരിയാരം മെഡിക്കൽ കോളേജിലെ തത്കാലിക ജോലിയിൽ നിന്നാണ് പിരിച്ചു വിടുക.വിഷയവുമായി ബന്ധപ്പെട്ടുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.ടി വി പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ല.പെട്രോൾ പമ്പിന്റെ അപേക്ഷകൻ പ്രശാന്ത് ആണോ എന്ന് അറിയില്ല.ആദ്യ അന്വേഷണ റിപ്പോർട്ടിൽ അതൃപ്തി ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.നടപടി വൈകുന്നതിന്റെ കാരണം അന്വേഷണ റിപ്പോർട്ടിലെ അവ്യക്തതയാണ്.വിശദ അന്വേഷണത്തിന് പരിമിതിയെന്ന് ഡിഇഎം അറിയിച്ചിട്ടുണ്ട്.അഡിഷണൽ ചീഫ് സെക്രട്ടറി നേരിട്ട് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!