പത്തനംതിട്ട:പത്തനംതിട്ടയിലെ യുവാവിന്റെ ആത്മഹത്യയിൽ എക്സൈസ് ഉദോഗസ്‌ഥർക്കെതിരെ അന്വേഷണം.വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടത് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി റോബർട്ട്.പഴകുളം സ്വദേശി വിഷ്ണുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.യുവാവിനെ വീട്ടിലെത്തിയ എക്സൈസ് സംഘം മർദിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു.മർദനത്തിന് ശേഷം ആത്മഹത്യ ചെയ്യുമെന്ന് വിഷ്ണു പറഞ്ഞിരുന്നുവെന്ന് കുടുംബം പറഞ്ഞു.അയൽവാസിയുടെ കയ്യിൽ നിന്ന് കഞ്ചാവ് പിടിച്ചത്തോടെയാണ് മർദനമെന്ന് ആരോപണം.