തിരുവനന്തപുരം:മേയർ ആര്യ രാജേന്ദ്രൻ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിലെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.മേയർക്കും കെ എം സച്ചിൻ ദേവിനും എതിരായ എഫ്ഐആറിലെ രണ്ട് കുറ്റങ്ങൾ ഒഴിവാക്കി.കെ എം സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയതിന് തെളിവില്ല.ഡ്രൈവർ യദു ബസിന്റെ ഡോർ തുറന്ന ശേഷമാണ് കെ എം സച്ചിൻ ദേവ് ബസിൽ കയറിയത്.മേയർ ആര്യ രാജേന്ദ്രൻ അസഭ്യം പറഞ്ഞതിനും തെളിവില്ലെന്നും പോലീസ്.ദൃക്‌സാക്ഷി മൊഴികളിൽ നിന്നാണ് വ്യക്തത വരുത്തിയത്.ഡ്രൈവർ യദു ബസ് ഓടിച്ചത് റൂട്ട് മാറ്റായാണെന്നും റിപ്പോർട്ടിൽ പറയുന്നു.മേയർക്കെതിരായ മൂന്നു കുറ്റങ്ങളിൽ കൂടി പരിശോധന നടക്കുന്നതായി പോലീസ് വ്യക്തമാക്കി.