ചെന്നൈ:സ്ത്രീധന പീഡനത്തിൽ മലയാളി അധ്യാപിക തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.നാഗർ കോവിൽ കോളേജ് അധ്യാപികയായ കൊല്ലം പിറവന്തുർ സ്വദേശിയായ ശ്രുതിയാണ് മരിച്ചത്.ആറു മാസം മുൻപാണ് അധ്യാപികയുടെ വിവാഹം കഴിഞ്ഞത്.വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക് ആണ് ഭർത്താവ്.ഭർത്തൃ മാതാവ് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നുവെന്ന് ശ്രുതിയുടെ കുടുംബം ആരോപിക്കുന്നു.ശ്രുതിയുടെ മരണത്തിന് പുറകെ ഭർതൃ മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു.ശ്രുതിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.