കൊച്ചി:അലൻവാക്കർ ഡി ജെ ഷോയിലെ മൊബൈൽ മോഷണകേസിൽ നാല് പേർ പിടിയിലാകാനുണ്ട്.രണ്ട് പേർ മുംബൈയിലും രണ്ടുപേർ ഉത്തർപ്രദേശിലും ഒളിവിലാണെന്ന് സൂചന ലഭിച്ചു.കവർച്ചയുടെ മുഖ്യസൂത്രധാരൻ ഒളിവിലുള്ള പ്രമോദ് യാദവെന്ന് പോലീസ് പറഞ്ഞു.ലക്ഷങ്ങൾ വിലവരുന്ന 39-ഓളം മൊബൈൽ ഫോണുകളാണ് സംഘം കവർന്നെടുത്തത്.