കണ്ണൂർ:നവീൻ ബാബുവിന്റെ യോഗത്തിലേക്ക് കണ്ണൂർ ജില്ലാ കളക്ടർ തന്നെ ക്ഷണിച്ചെന്ന് പി പി ദിവ്യ.യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചത് മറ്റൊരു പരിപാടിയിൽ വെച്ചായിരുന്നു.ഔദ്യോഗിക ക്ഷണമായിരുന്നില്ല.യാത്രയയപ്പ് പരിപാടിയിൽ സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടർ ആയിരുന്നു.പരിപാടിയിലേക്ക് താൻ എത്തുമെന്ന് കളക്ടറെ അറിയിച്ചിരുന്നുവെന്നും പി പി ദിവ്യ പറഞ്ഞു.