Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മുഖ്യമന്ത്രിയുടെ യാത്രകള്‍ ഇനി ടൊയോട്ട വെല്‍ഫയറില്‍? 1.62 കോടിയുടെ ടൊയോട്ട വെല്‍ഫെയര്‍ വാങ്ങാന്‍ തീരുമാനം?

Spread the News!

ഈ അടുത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൊയോട്ട ഇന്നോവ ഉപേക്ഷിച്ച് കിയ കാര്‍ണിവല്‍ തന്റെ ഔദ്യോഗിക യാത്രകള്‍ക്ക് വേണ്ടി ഉപയോഗിച്ച് തുടങ്ങിയത്. മുഖ്യമന്ത്രി വാഹനം മാറ്റിയ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വലിയ വാര്‍ത്തയായിരുന്നു. 81.59 ലക്ഷം രൂപയാണ് ഈ വാഹനത്തിന് കണക്കാക്കുന്നത്.

മകിച്ച യാത്ര ഉറപ്പ് നല്‍കുന്ന വാഹനം ആണ് മുഖ്യമന്ത്രിയുടെ കിയ കാര്‍ണിവല്‍. അത്യാഡംബര സൗകര്യങ്ങളും ഫീച്ചറുകളും യാത്രാ സുഖവും സുരക്ഷയുമുള്ള എംപിവിയാണ് ഇതിന്. എന്നാല്‍ മുഖ്യമന്ത്രിയുടെ യാത്രം മറ്റൊരു വാഹനത്തിലേക്ക് ആകുന്നു എന്ന വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്ന്. പക്ഷെ അതില്‍ ഒരു ചെറിയ തിരുത്തുണ്ട്. നമ്മുടെ മുഖ്യമന്ത്രിയല്ല, നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയിലേതാണെന്ന് മാത്രം.

അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ മുഖ്യമന്ത്രിക്ക് മുട്ടുവേദന കാരണം യാത്രകള്‍ ടൊയോട്ട വെല്‍ഫയര്‍ എന്ന ആഡംബര എംപിവിയിലേക്ക് മാറാന്‍ പോവുകയാണെന്നതാണ് പുതിയ വാര്‍ത്തകളില്‍ പറയുന്നത്. കാല്‍മുട്ട് വേദന അനുഭവിക്കുന്ന സിദ്ധരാമയ്യ പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ കന്നഡ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിലവില്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ കാറില്‍ കയറാനോ ഇറങ്ങാനോ കഴിയാത്തതിനാലാണ് പുതിയ ടൊയോട്ട വെല്‍ഫയര്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

ഇതിന്റെ ഭാഗമായി സിദ്ധരാമയ്യ ടൊയോട്ട വെല്‍ഫയര്‍ എംപിവി ടെസ്റ്റ് ഡ്രൈവ് ചെയ്യുകയും ചെയ്തു. പക്ഷേ വാഹനം ഓടിച്ച് നോക്കുകയല്ല, പകരം പിന്‍സീറ്റിലിരുന്ന് യാത്ര ആസ്വദിക്കുകയും കയറാനും ഇറങ്ങാനും എളുപ്പമാണോയെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രി പരീക്ഷിച്ചത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി വിധാന്‍ സൗധയില്‍ എത്തിയ സിദ്ധരാമയ്യ ടൊയോട്ട വെല്‍ഫയര്‍ പരീക്ഷണ കാറില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ചിത്രങ്ങളും ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്.

അസുഖം കാരണം നിലവിലെ സര്‍ക്കാര്‍ വാഹനത്തില്‍ യാത്ര ചെയ്യാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. കാറില്‍ കയറാനും ഇറങ്ങാനും അദ്ദേഹത്തിന് ഏറെ പണിപ്പെടേണ്ടി വരുന്നുണ്ട്. ഇത് കാല്‍മുട്ട് വേദന വര്‍ധിപ്പിക്കുന്നതിനും കാരണമായി. ഇക്കാരണത്താല്‍ അടുത്ത സുഹൃത്തുക്കളാണ് പുതിയ കാര്‍ വാങ്ങാന്‍ ഉപദേശിച്ചത്. ഇപ്പോള്‍ കര്‍ണാടകയുടെ മുഖ്യന്റെ ഔദ്യോഗിക വാഹനം ടൊയോട്ടയുടെ തന്നെ ഫോര്‍ച്യൂണര്‍ എസ്യുവിയാണ്.

എസ്യുവിയായതിനാല്‍ തന്നെ നല്ല ഉയരമുള്ള വാഹനത്തില്‍ പ്രായമായവര്‍ക്ക് കയറാനും ഇറങ്ങാനും അല്‍പം ബുദ്ധിമുട്ടാണ്. കാല്‍മുട്ട് വേദന അനുഭവിക്കുന്ന സിദ്ധരാമയ്യക്ക് ഫോര്‍ച്യൂണറിലേക്കുള്ള കയറ്റം എന്തായാലും ദുഷ്‌ക്കരമായിരിക്കുമെന്ന് ഊഹിക്കാല്ലോ. ഈ സാഹചര്യത്തില്‍ വാഹനം മാറുന്നത് തന്നെയാണ് ഉചിതം. വെല്‍ഫയര്‍ എംപിവിയാവുമ്ബോള്‍ യാത്രകളും അടിപൊളിയാവും.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീല്‍, രണ്ടാമത്തെയും മൂന്നാം നിരയിലെയും യാത്രക്കാര്‍ക്ക് ഇലക്ട്രിക് വിന്‍ഡോ കര്‍ട്ടനുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ആറ് എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ടൊയോട്ട സേഫ്റ്റി സെന്‍സ് ADAS എന്നിവയാണ് വെല്‍ഫയറിന്റെ സുരക്ഷക്കായി എത്തിയിരിക്കുന്നത്.

1.62 കോടി രൂപയോളമാണ് ടൊയോട്ടയുടെ ഈ ആഡംബര മള്‍ട്ടി പര്‍പ്പസ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന വില. 193 bhp കരുത്തില്‍ 240 Nm torque ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് വെല്‍ഫയറിന്റെ ഹൃദയം. ഇ-സിവിടി ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എംപിവിക്ക് 19.28 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി
പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!