കണ്ണൂർ:പി പി ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ 2:30ക്ക് വാദം തുടരും.ദിവ്യ എത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പ്രോസിക്യൂഷൻ.കളക്ടറോട് എഡിഎമ്മിനെ കുറിച്ചുള്ള പരാതി രാവിലെ പറഞ്ഞിരുന്നു.അഴിമതി ആരോപണം ഉന്നയിക്കരുതെന്ന് ദിവ്യയോട് കളക്ടർ രണ്ട് തവണ പറഞ്ഞു.