ഡൽഹി:വാളയാർ പെൺകുട്ടികളുടെ അമ്മ സുപ്രീംകോടതിയെ സമീപിച്ചു.മുൻ അന്വേഷണ ഉദോഗസ്‌ഥൻ എം ജെ സോജനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ സുപ്രീംകോടതിയിൽ.എം ജെ സോജനെതിരെ ക്രിമിനൽ നടപടികൾ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ.പാലക്കാട് പോക്സോ കോടതിയിലെ കേസ് തുടരാൻ നിർദേശം നൽകണമെന്ന് അപ്പീലിലെ ആവശ്യം.വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്കെതിരായ എം ജെ സോജന്റെ വിവാദപരാമർശത്തിലായിരുന്നു കേസ്.