കണ്ണൂർ:പി പി ദിവ്യയുടെ ആരോപണം സത്യസന്ധനായ ഉദ്യോഗസ്‌ഥന് താങ്ങാനാവത്ത വേദനയുണ്ടാക്കിയെന്ന് നവീൻ ബാബുവിന്റെ കുടുംബം.സംഭവത്തിന് ശേഷവും നവീൻ ബാബുവിനെ താറടിച്ചു കാണിച്ചു.എഡിഎമ്മിനെതിരായ പരാതി വ്യാജം.ടി വി പ്രശാന്തന്റെ ഒപ്പുകളിൽ വൈരുധ്യമുണ്ട്.മരണശേഷം പരാതി സൃഷ്ടിച്ചു.ടി വി പ്രശാന്തനും പി പി ദിവ്യയും ഒരേ നെക്സസിന്റെ ഭാഗമാണ്.പെട്രോൾ പമ്പിലെ ബിനാമി ഇടപാടിലെ ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം.