കണ്ണൂർ:എഡിഎം കെ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ട്.ലാൻഡ്റെവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത സർക്കാരിന് റിപ്പോർട്ട് കൈമാറി.പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോർട്ട്.പി പി ദിവ്യ ഒഴികെ 17-പേരുടെ മൊഴി രേഖപ്പെടുത്തി. കളക്ടറുടെ കാര്യത്തിൽ നടപടി റിപ്പോർട്ട് പരിശോധിച്ചശേഷമാണ്.ഫയൽ നീക്കത്തിൽ വീഴ്ച്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ടിൽ ഉള്ളതായി സൂചനയുണ്ട്.ദിവ്യയെ ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്ന കളക്ടറുടെ മൊഴിയും റിപ്പോർട്ടിൽ ഉണ്ട്.