കോഴിക്കോട്:പി ജയരാജന്റെ പുസ്തകം കത്തിച്ചു പ്രതിഷേധിച്ച് പിഡിപി പ്രവർത്തകർ.പുസ്തക പ്രകാശന ചടങ്ങ് നടക്കുന്ന കോഴിക്കോട്ടെ ഹാളിന് സമീപമാണ് പ്രതിഷേധം നടക്കുന്നത്.അതേസമയം വസ്തുതക്ക് നിരക്കാത്തതൊന്നും തന്റെ പുസ്തകത്തിലില്ലെന്ന് പി ജയരാജൻ പ്രതികരിച്ചു.വിയോജിപ്പുകൾ ഉണ്ടാകും.ആരോഗ്യകരമായ സംവാദങ്ങൾ ഉണ്ടാകണം.ജനാധിപത്യത്തിന് എതിര് നിൽക്കുന്ന വിഭാഗം സമൂഹത്തിൽ ഒറ്റപ്പെടുക തന്നെ വേണമെന്നും പി ജയരാജൻ പറഞ്ഞു.