തിരുവനന്തപുരം:എൻ എൻ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമർശത്തിൽ സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ വിമർശനം.ഇത്താരമൊരു പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് നേതാക്കൾ.തെരഞ്ഞെടുപ്പ് സമയത്ത് നടത്തുന്ന ഇത്തരം പരാമർശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും പറഞ്ഞു.ഈ വിഷയത്തിൽ കെയുഡബ്ലിയുജെ പ്രതിഷേധം അറിയിച്ചു.സിപിഐഎം സംസ്‌ഥാന സെക്രട്ടറിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു.കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന കമ്മിറ്റി പ്രതിഷേധ കത്ത് കൈമാറി.