തിരുവനന്തപുരം: പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ പരാമർശം വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. പൂരം കലക്കൽ ശ്രമം നടന്നു. അതിലെ ഗൂഢാലോചനയാണ് അന്വേഷിക്കേണ്ടതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൂരം കലക്കാനുള്ള ശ്രമം നടത്തിയെങ്കിലും പൂരം കലക്കിയിട്ടില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. വെടിക്കെട്ട് വൈകുക മാത്രമാണ് ചെയ്തതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പൂരം കലക്കൽ സംബന്ധിച്ച നിലപാടുകളിൽ മാറ്റമില്ലെന്ന് മന്ത്രി കെ രാജൻ പ്രതികരിച്ചു.നിയമസഭക്ക് അകത്തും പുറത്തും പറഞ്ഞ നിലപാടുകളിൽ വത്യാസമില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞിരുന്നു.